Spread the love

ഗാന്ധിനഗർ: കാമുകിയുമൊത്ത് യാത്ര ചെയ്ത യുവാവിനെ നടുറോഡില്‍ തടഞ്ഞുനിർത്തി തല്ലുകൊടുത്ത് ഭാര്യ. ജയ്പൂരിലാണ് സംഭവം.ടോങ്ക് റോഡിലെ ഗാന്ധിനഗർ റെയില്‍വേ സ്റ്റേഷന് സമീപം ഗോള്‍ഡൻ ലീഫ് കെട്ടിടത്തിനടുത്ത് വെച്ചാണ് യുവതി ഭർത്താവിനെയും കാമുകിയേയും തടഞ്ഞുനിർത്തി മർദ്ദിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

video
play-sharp-fill

ബൈക്കില്‍ മറ്റൊരു സ്ത്രീയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭർത്താവിനെ പിന്തുടർന്നെത്തിയ ഭാര്യ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്, ഭർത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ കാമുകിയെന്ന് ആരോപിച്ച്‌ തലമുടിയില്‍ പിടിച്ചുവലിക്കുകയും മർദിക്കുകയും ചെയ്തു. സ്ത്രീയെ രക്ഷിക്കാൻ ഭർത്താവ് ഇടപെട്ടതോടെ യുവതിയുടെ പ്രകോപനം അദ്ദേഹത്തിന് നേരെയായി.

ഭർത്താവിന്റെ ഹെല്‍മറ്റ് വലിച്ചൂരിയ ശേഷം പൊതുനിരത്തില്‍ വെച്ചാണ് മർദനം തുടർന്നത്. ഇതിനിടെ സ്ഥലത്ത് കൂടിയിരുന്ന ചിലർ സംഭവം നോക്കിനില്‍ക്കുകയും ചിലർ യുവതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായും ദൃശ്യങ്ങളില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്നും ഭാര്യ സംഭവസ്ഥലത്ത് ആരോപിച്ചു. ഭർത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്നാണ് പിന്തുടർന്ന് പിടികൂടിയതെന്നും അവർ നാട്ടുകാരോട് പറഞ്ഞു.