play-sharp-fill
ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചു; പിടിവിട്ട്  പാളത്തിലേക്ക് വീണ സ്ത്രീയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി; മലപ്പുറത്ത് അറുപത്തിയഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചു; പിടിവിട്ട് പാളത്തിലേക്ക് വീണ സ്ത്രീയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി; മലപ്പുറത്ത് അറുപത്തിയഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു. പെരുമ്പടപ്പ്പാറ സ്വദേശി വസന്തകുമാരി(65)യാണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു.

ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്.