മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്സാപ്പ് പ്രൊഫൈൽ നിർമ്മിച്ചു;  പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് ആമസോൺ ഗിഫ്റ്റ്  വൗച്ചർ പർച്ചേസ് ചെയ്യുന്നതിനുള്ള ലിങ്കുകൾ അയച്ചുകൊടുത്തു പണം തട്ടിയെടുത്തു; ബീഹാർ സ്വദേശിയായ പ്രതി പിടിയിൽ

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്സാപ്പ് പ്രൊഫൈൽ നിർമ്മിച്ചു; പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് ആമസോൺ ഗിഫ്റ്റ് വൗച്ചർ പർച്ചേസ് ചെയ്യുന്നതിനുള്ള ലിങ്കുകൾ അയച്ചുകൊടുത്തു പണം തട്ടിയെടുത്തു; ബീഹാർ സ്വദേശിയായ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ ഫോട്ടോ വെച്ച് വ്യാജമായ വാട്ട്സപ്പ് പ്രൊഫൈൽ നിർമ്മിച്ചു പോലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ള ആളുകൾക്ക് ആമസോൺ ഗിഫ്റ്റ് കാർഡ് വൗച്ചർ പർച്ചേസ് ചെയ്യുന്നതിനായുള്ള വ്യാജമായ ലിങ്കുകൾ അയച്ചുകൊടുത്തു. പണം തട്ടിയ സംഘ അംഗങ്ങളിൽ ബീഹാർ സ്വദേശിയായ സിക്കന്ദർ സാദാ(30) യെ കർണാടകയിലെ ഉഡുപ്പി സിദ്ധപുരയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

2022 സെപ്റ്റംബറിൽ മലപ്പുറം ജില്ലയിലെ പോലീസ് ഓഫീസേഴ്സ് ഉൾപ്പെടെയുള്ള ആളുകൾക്ക് സുജിത്ത് ദാസ് ഐപിഎസിന്റെ ഔദ്യോഗിക യൂണിഫോമിട്ട ഫോട്ടോ വച്ചു വാട്സ്ആപ്പ് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കി പോലീസ് ഓഫീസർമാരോട് ജില്ലാ പോലീസ് മേധാവിയുടേതായ നിർദ്ദേശങ്ങളും സാധാരണക്കാർക്ക് ആമസോൺ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങൾ അയച്ചു തട്ടിപ്പിന് ശ്രമിച്ചു.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നമ്പരിൽ നിന്നെ അല്ലാത്ത സന്ദേശങ്ങൾ വന്നതിനെ തുടർന്ന് സംശയം ജനിക്കുകയും, സാധാരണക്കാരിൽ നിന്നും തട്ടിപ്പിനെ സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മലപ്പുറം സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ ബീഹാർ, യുപി സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് മനസിലായി.

പിന്നീട് തട്ടിപ്പിന് ഉപയോഗിച്ച വാട്സ്ആപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു മുങ്ങിയ പ്രതികളെ തുടർച്ചയായി നിരീക്ഷണത്തിലൂടെ ജമ്മു കാശ്മീർ മുതൽ കർണാടക വരെയുള്ള പ്രാദേശിക അഡ്രസ്സുകളിൽ മൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച വീണ്ടും തട്ടിപ്പിനായി കർണാടക ഉടുപ്പി സിദ്ധാപുര കേന്ദ്രീകരിച്ച് സംഘം പ്രവർത്തനം തുടങ്ങിയത് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപെട്ടു.

മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ അരുൺ സീനിയർ സിവിൽ പോലീസ് ഓഫീസർ അശോക് കുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ഡ്രൈവർ സിവിൽ പോലീസ് ഓഫീസർരാമചന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണസംഘം സിദ്ധപുര മുതൽ കൊല്ലൂർ വരെയുള്ള വിവിധ സ്ഥലങ്ങളിൽ പ്രതികൾ മാറിമാറി താമസിക്കുന്നതായും മനസ്സിലാക്കി.

തുടർന്ന് നാല് ദിവസമായി സിദ്ധാപുര, കുന്ദപുര ശങ്കരനാരായണ എന്നീ സ്ഥലങ്ങളിൽ താമസിച്ച് ശങ്കരനാരായണ പോലീസുമായി ചേർന്ന് അന്വേഷണം നടത്തുകയും ടൈൽ ഫാക്ടറികളിലും റബ്ബർ പ്ലാന്റേഷനുകളിലും ജോലി ചെയ്തുവരുന്ന മലയാളികളുടെ സഹായത്തോടു കൂടി ഈ വാട്സ്ആപ്പ് വ്യാജമായി ഉണ്ടാക്കിയ തട്ടിപ്പ് നടത്തിയ ബീഹാർ സ്വദേശിയായ പ്രതിയെ പിടി കൂടുകയാണ് ഉണ്ടായത്. പ്രതിയുടെ കൈവശത്തിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച് മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെത്തി. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.