മലപ്പുറം വാളാഞ്ചേരി വളവിൽ വീണ്ടും അപകടം; സവാള ലോറിക്കു പിന്നാലെ നാളികേര ലോറി അപകടത്തിൽപ്പെട്ടു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. സവാള ലോറിക്കു പിന്നാലെ അപകടത്തിൽപ്പെട്ടത് നാളികേര ലോറി. . തിരൂരിൽനിന്നു തമിഴ്നാട്ടിലെ കാക്കയത്തേക്ക് നാളികേരവുമായി പോകുകയായിരുന്ന ലോറിയാണ് വളവിൽ അപകടത്തിൽപ്പെട്ടത്.ലോറി ഡ്രൈവർ ശിവപാലൻ നിസാര പരിക്കുകളോട് അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ എട്ട് അപകടമാണ് ഈ വളവിൽ ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മൂന്നു പേർക്കു ജീവൻ നഷ്ടമായിരുന്നു. കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് സവാള കയറ്റി പോകുകയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെയാണ് ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടം സംഭവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വട്ടപ്പാറ വളവിൽ അപകടം പതിവാകുമ്പോൾ പരിഹാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അപകടം ഒഴിവാക്കാൻ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.
ചരക്ക് വാഹനങ്ങളാണ് രാത്രികാലങ്ങളിൽ വളവിൽ അപകടത്തിൽപ്പെടുന്നത്. ഡ്രൈവർമാർക്ക് റോഡിനെക്കുറിച്ചു അറിവില്ലാത്തതാണ് അപകടകാരണമെന്നു നാട്ടുകാർ വ്യക്തമാക്കി.