play-sharp-fill
മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം; ഒരാള്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എം.ഡി.എം.എ. കേസിലെ പ്രതിയായ 28കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സുഹൃത്തുക്കളെ ചുറ്റപ്പറ്റി. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍. മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ജാമിയ നദ്വിയ്യ കോളജിനു സമീപത്തെ പുലിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റഷീദിന്‍റെ മകന്‍ റിദാന്‍ ബാസിലിനെ (28) ഇന്നലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

റിദാന്‍ ബാസില്‍ കൊല്ലപ്പെടുന്നത് ലഹരിക്കടത്തിലെ വമ്പന്മാരുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെയാണെന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. നേരത്തെ കരിപ്പൂരില്‍ വെച്ചാണ് റിദാന്‍ ബാസിലിനെ എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ ചില സുഹൃത്തുക്കള്‍ കുടിക്കിയാതാണെന്നുമായിരുന്നു റിദാന്‍ വെളിപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലെ ലഹരിക്കടത്ത്, സ്വര്‍ണക്കടത്തുകള്‍ക്കു പിന്നില്‍ നാട്ടിലെ മാന്യന്മാരായ ചില വമ്പന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ പൊയ്മുഖങ്ങള്‍ താന്‍ തുറന്നു പറയുമെന്നും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലൊണു റിദാന്‍ ബാസിലിന്റെ മരണമെന്നും തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇവര്‍ക്കു പങ്കുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.

കരിപ്പൂരില്‍വെച്ച് റിദാന്‍ ബാസിലിനെ എം.ഡി.എം.എയുമായി പിടിച്ചപ്പോള്‍ എടവണ്ണയിലെ തന്നെ മറ്റൊരു സുഹൃത്തായ ഷമീമും കൂടെയുണ്ടായിരുന്നു. ഷമീമിന്റെ ഭാര്യ അടുത്തിടെ തൂങ്ങിമരിച്ചിരുന്നു. ഈ മരണത്തിലും ചില ദുരൂഹതകളുണ്ടായിരുന്നു. തുടര്‍ന്നു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ കൊലപാതകക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള റിദാന്‍ ബാസിലിന്റെ സുഹൃത്തും മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള വ്യക്തി തന്നെയാണ്. ഇരുവരും ദിവസങ്ങള്‍ക്കു മുമ്പു ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വരെ തയ്യാറാക്കിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കരിപ്പൂരില്‍വെച്ച് എം.ഡി.എം.എ കേസില്‍ ഷമീം ഉള്‍പ്പെടെയുള്ളവരാണ് തന്നെ കുടുക്കിയതെന്നാണ് റിദാന്‍ ബാസില്‍ പറഞ്ഞിരുന്നത്.