Spread the love

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്ത് എടുത്തു.

video
play-sharp-fill

ചികിത്സ കിട്ടിയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടത്തിനായി ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്ത് എടുത്തത്. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടക്കും.

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് കാടാമ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കമറുദ്ദീന്‍ വള്ളിക്കാടന്‍ പറഞ്ഞു. പോലീസും ആരോഗ്യവകുപ്പ് അധികൃതരും നവാസിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്യുപങ്ചര്‍ ചികിത്സകയും മോണ്ടിസോറി പാരന്റ് ട്രെയിനറുമായ ഹിറ ഹറീറയും ഭര്‍ത്താവ് നവാസും കോട്ടയ്ക്കലിനടുത്ത് എടരിക്കോട് നോവപ്പടിയിലാണ് താമസം. മകള്‍: അഞ്ചുവയസ്സുള്ള ഇസെല്‍ അയിഷാന്‍. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കണമെന്ന നിലയിലും ഇസെന്‍ ഇര്‍ഹാനെ വീട്ടില്‍ പ്രസവിച്ച സമയത്ത് സുഖപ്രസവം വിവരിച്ചും സാമൂഹികമാധ്യമങ്ങളില്‍ ഹിറ ഹറീറ കുറിപ്പിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് പതിനാല് മാസം മാത്രം പ്രായമുള്ള ഇസെന്‍ ഇര്‍ഹാന് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിക്കുന്നത്. ചികിത്സ നല്‍കേണ്ടുന്ന മാതാപിതാക്കള്‍ തന്നെ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം.