
തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്തെ സ്ത്രീകളെ പ്രതിനിധാനംചെയ്ത് ഇത്തവണ നിയമസഭയിലെത്തുക 11 വനിതകള്‍. ആകെ എം.എല്‍.എ.മാരുടെ 7.86 ശതമാനം മാത്രം.
ചരിത്രമെഴുതി ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എയും പുതിയ സഭയിലുണ്ടാവും. കഴിഞ്ഞ സഭയില്‍ 12 (8.57 ശതമാനം) വനിതകളാണുണ്ടായിരുന്നത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ 12 വനിതകളില്‍ ഒന്‍പതുപേരും ജയിച്ചുകയറി. എന്നാല്‍ ഇടതുപക്ഷത്തുനിന്ന് മത്സരിച്ച 18 വനിതാ സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ മാത്രമാണ് ജയിച്ചത്. എന്‍.ഡി.എ. 18 വനിതകളെ അണിനിരത്തിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല. നിലവിലെ സഭയില്‍ അംഗങ്ങളായ മൂന്നു വനിതകള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിച്ച വനിതകള്‍
ഉഷാ വിജയന്‍ (മാനന്തവാടി), കെ.കെ. രമ (വടകര), ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), വിദ്യ ബാലകൃഷ്ണന്‍ (എലത്തൂര്‍), കെ.എ. തുളസി (കോങ്ങാട്), ഗീതാ ഗോപി (നാട്ടിക), ഉമാ തോമസ് (തൃക്കാക്കര), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), രമ്യാ ഹരിദാസ് (ചിറയിന്‍കീഴ്), ബിന്ദു കൃഷ്ണ (കൊല്ലം), ഒ.എസ്. അംബിക (ആറ്റിങ്ങല്‍).







