
കോട്ടയം: കോട്ടകള്‍ തകരുകയും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുകയും ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പില്‍, കോട്ടയം ജില്ലയില്‍ യുഡിഎഫിന്റെ ക്ലീൻ സ്വീപ്!
പാരമ്പര്യമായി വലതുപക്ഷത്തിനൊപ്പം നിന്നിരുന്ന ജില്ല, 2021-ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞെങ്കിലും, അഞ്ച് വർഷത്തിനിപ്പുറം ആ തീരുമാനത്തെ തിരുത്തിക്കുറിക്കുന്നതാണ് ജനവിധി. പാലായില്‍ ജോസ് കെ. മാണിയുടെ പരാജയവും ഏറ്റുമാനൂരില്‍ മന്ത്രി വി.എൻ. വാസവന്റെ വലിയ വീഴ്ചയുമുള്‍പ്പെടെ എല്‍.ഡി.എഫിന് കനത്ത പ്രഹരമേറ്റപ്പോള്‍, സിപിഐ ശക്തികേന്ദ്രമായ വൈക്കം പിടിച്ചെടുത്തതടക്കം ഒൻപത് മണ്ഡലങ്ങളിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു.
ജില്ലയില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാർ വിജയിച്ചു കയറി. രണ്ട് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റില്‍ മാണി സി. കാപ്പനും വിജയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണവിരുദ്ധ വികാരവും സാമുദായികധ്രുവീകരണവും ഒരുപോലെ പ്രതിഫലിച്ച ഈ ഫലം, കേരള കോണ്‍ഗ്രസ് എമ്മിന്റേയും ജോസ് കെ.മാണിയുടെയും പ്രസക്തിയെപ്പോലും ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്.
ജോർജിനെതിരായ ന്യൂനപക്ഷ വികാരം എല്‍ഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ കുളത്തുങ്കലിന്റെ വിജയം അനായാസമാക്കിയത്. പി.സി. ജോർജ് എൻഡിഎയുടെ ഭാഗമായതോടെ ഇവിടുത്തെ മത്സരചിത്രം കടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. 35,573 വോട്ടുകള്‍ പി.സി. ജോർജ് പിടിക്കുകയും ചെയ്തു.
എന്നാല്‍ പി.സി. ജോർജിന്റെ സ്വാധീനവും യു.ഡി.എഫ് വോട്ടുകളുടെ ഏകീകരണവും എം.ജെ. സെബാസ്റ്റ്യനെ വിജയത്തിലെത്തിച്ചു. ക്രൈസ്തവ മേഖലകളില്‍ സർക്കാരിനെതിരെ രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണവും ഗുണമായി എന്ന് വേണം കരുതാൻ. കേരള കോണ്‍ഗ്രസുകളുടെ നേർക്കുനേർ പോര് നടന്ന ചങ്ങനാശ്ശേരിയില്‍ ജയം ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നു. സിറ്റിങ് എംഎല്‍എ ജോബ് മൈക്കിളിനെ 8,368 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് സ്ഥാനാർഥി വിനു ജോബ് തോല്‍പ്പിച്ചത്.







