Spread the love

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലും ബംഗാളിലും ഉപതിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകത്തിലും കരുത്ത് തെളിയിച്ച് എസ്ഡിപിഐ. കര്‍ണാടകയിലെ ദാവങ്കരയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഫ്‌സര്‍ കൊട്‌ലിപ്പെട്ട് 18,975 വോട്ടുകള്‍ നേടി.

video
play-sharp-fill

2023ല്‍ 1,311 വോട്ടുകളാണ് ഈ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ചത്. 12ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

തമിഴ്‌നാട് നന്നിലം ഡിഎംകെ മുന്നണിയിലൂടെ മല്‍സരിച്ച നെല്ലൈ മുബാറക്ക് 61,738 വോട്ടുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ബംഗാളില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി സാഗര്‍ദിഘി 42,495 വോട്ടുകള്‍ നേടി. 2016ലെ 2,725 വോട്ടുകളില്‍ നിന്ന് വലിയ വളര്‍ച്ചയാണ് പാര്‍ട്ടി ബംഗാളില്‍ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group