Spread the love

പാലാ: വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി.

video
play-sharp-fill

പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32) എന്നയാളെയാണ് KL-34-G-3762 ബജാജ് മാക്സിമ ഗുഡ്സ് ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം കെഎസ്ആർടിസിക്ക് സമീപം വച്ച് പിടികൂടിയത്.

വിവിധ കെ എസ് ബി സി ഔട്ലെറ്റുകളിൽ നിന്നായി വാങ്ങി ചാക്കിൽ സൂക്ഷിച്ച് വിൽപ്പനക്കായി കൊണ്ടുപോകവേയാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ബിനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അഭിലാഷ് വി. റ്റി, റെജി കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർ അനുരാജ് എക്‌സൈസ് ഡ്രൈവർ മധു. കെ. ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കേസ് എടുത്തത്.