play-sharp-fill
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

മലപ്പുറം: ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദില്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെ മലപ്പുറം തിരുവാലിയില്‍ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ആദില്‍ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആദിലിനെ ഉടനെ നിലമ്ബൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നിലമ്ബൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.