മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; പതിമൂന്നുവയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
മലപ്പുറം: അങ്ങാടിപ്പുറം ഓരോടം പാലത്തിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. പാലക്കാട്ടേക്ക് പോകുന്ന കാറും പെരിന്തല്‍മണ്ണയില്‍ നിന്ന് വന്ന അഹമ്മദ് റബീഹ് സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓട്ടോ ഡ്രൈവറായ അബ്ദുസമദും ഭാര്യ റംലത്തും മകള്‍ മര്‍വയും മരിച്ച റബീഹുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരവെയായിരുന്നു ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാടം പാലം വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. പഴനിയിലേക്ക് പോവുകയായിരുന്ന വടകര സ്വദേശികള്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹമ്മദ് റബീഹിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ തലകീഴായി മറിഞ്ഞു. മൃതദേഹം എംഇഎസ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് നടക്കും.