ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മലപ്പുറം ; ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം

ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മലപ്പുറം ; ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം

 

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മലപ്പുറം. ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടകയിൽ ഒന്നാം സ്ഥാനം. കേരളത്തിലെ മൂന്ന് നഗരങ്ങളാണ് ദി ഇക്കണോമിസ്റ്റ് മാഗസിൻറെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ സർവേയിലാണ് നമ്മുടെ രാജ്യത്തിന് തന്നെ് അഭിമാനമായി നേട്ടം മലപ്പുറം ജില്ല കൈവരിച്ചത് .

 

മലപ്പുറം ഒന്നാം സ്ഥാനം നേടിയപ്പോൾ കോഴിക്കോട് നാലാം സ്ഥാനം നേടി, കൊല്ലം പത്താം സ്ഥാനത്താണ്. ലോകത്തിൽ അതിവേഗം വളരുന്ന നഗരപ്രദേശങ്ങളുടെ പട്ടികയാണ് സർവേയിലൂടെ തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015-20 കാലയളവിൽ മലപ്പുറത്തിനുണ്ടായ മാറ്റം 44.1%. നാലാം സ്ഥാനത്തുള്ള കോഴിക്കോടിന് 34.5%, പത്താം സ്ഥാനത്തുള്ള കൊല്ലത്തിന് 31.1% മാറ്റവുമുണ്ടായെന്നു സർവേ പറയുന്നു. 30.2% മാറ്റങ്ങളോടെ തൃശൂർ 13-ാം സ്ഥാനത്തുണ്ട്. വിയറ്റ്‌നാമിലെ കന്തോ നഗരമാണ് രണ്ടാമത്- 36.7%. ഗുജറാത്തിലെ സൂറത്ത് 26ാം സ്ഥാനത്തും തമിഴ്‌നാട്ടിലെ തിരുപ്പൂർ 30ാം സ്ഥാനത്തുമുണ്ട്. ചൈനയിൽ നിന്നും മൂന്ന് നഗരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. നൈജീരിയിലെ അബുജയും ആദ്യ പത്തിൽ ഇടം പിടിച്ചു.