Spread the love

 

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലപ്പുറം ജില്ലയിൽ 25,084 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചില്ല. സംവരണ വിഭാഗത്തിലെ 71 സീറ്റുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. മൂന്നാം അലോട്ട്മെന്റിൽ 18,987 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു.

video
play-sharp-fill

മലപ്പുറം, കോഴിക്കോട്, കാസർകോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 120 താൽക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതിലൂടെ മലബാറിൽ ഏകദേശം 6,000 വിദ്യാർത്ഥികൾക്ക് അധിക സീറ്റ് ലഭിക്കും. എന്നാൽ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടിട്ടില്ല.

മലബാറിലെ ആറ് ജില്ലകളിലായി ആകെ 53,164 പ്ലസ് വൺ സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്. 352 താൽക്കാലിക ബാച്ചുകൾ തുടരാൻ സർക്കാർ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിൽ 314 ബാച്ചുകളും മലബാറിനാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിവായി തുടരുന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group