
ഇടുക്കി: ഇടുക്കിയില്‍ തെരുവുനായ കടിച്ച കുട്ടികളക്കമുള്ളവര്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചു.
കുട്ടികളക്കം നാലുപേര്‍ക്കാണ് ആശുപത്രി ചികില്‍സ നിഷേധിച്ചത്. ഒടുവില്‍ ഇവര്‍ കുമളിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു.
ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമാണ് നാലു പേരെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റവര്‍ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടിടത്തും ചികിത്സ ലഭിക്കാതെ വന്നതോടെ കോട്ടയത്തേക്ക് പോവുകയായിരുന്നു. നിലവില്‍ കടിയേറ്റ നാലുപേരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്.







