Spread the love

കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായി നാളെ മുതൽ എന്യുമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കും.

video
play-sharp-fill

ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്.

പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്നലെ അവസാനിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ജില്ലയിൽ 60916 കുടുംബങ്ങൾ സെൽഫ് എന്യൂമറേഷൻ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ളവർ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം വിവര ശേഖരണം പൂർത്തീകരിക്കും.

സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ എന്യുമറേറ്റർമാർ നേരിട്ട് രേഖപ്പെടുത്തും.

വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അഭ്യർഥിച്ചു.