
തിരുവനന്തപുരം: ഒരു വിഭാഗം കെഎസ്‌ആർടിസി ബസുകളില്‍ സംസ്ഥാന സർക്കാർ പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സംസ്ഥാന സർക്കാരിനെതിരെ പോരിന് സ്വകാര്യ ബസുടമകളും തൊഴിലാളികളും.
ജൂലൈ ഇരുപത് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കുമെന്ന് ബസുടമകള്‍ അറിയിച്ചു.
കെഎസ്‌ആടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ നഷ്ടം ഉണ്ടാകുന്നത് തുടരുന്ന സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുകള്‍ ഓട്ടം നിർത്തരുതെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ പറഞ്ഞു.
സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാം. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണം.
കെഎസ്‌ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നല്‍കാം. നികുതി 59 ശതമാനം കുറച്ചെന്നും നിലവിലെ പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സമരങ്ങളോട് ചിലർ കാണിച്ചത് പോലെ അലർജിയില്ല. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നേരിടുന്ന പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസുകളും കെഎസ്‌ആർടിസി ഓർഡിനറി ബസുകളും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നം. ഈ സാഹചര്യത്തില്‍ പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും മന്ത്രി സിപി ജോണ്‍ അറിയിച്ചു.
സ്വകാര്യ ബസുടമകള്‍ ഉന്നയിക്കുന്ന വിഷയത്തിറ്റ ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ടിക്കറ്റ് വരുമാനം കുത്തനെ കുറഞ്ഞ അവസ്ഥയിലേക്ക് എത്തിയെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. വരുമാനത്തില്‍ വലിയ കുറവുണ്ടായതോടെ പലയിടത്തും ഡ്രൈവർക്കും കണ്ടക്ടർക്കും ദിവസ വേതനം 600 രൂപ മാത്രമാക്കി ചുരുക്കി. മുൻപ് പല ബസുകളിലെ ഡ്രൈവർമാർക്കും 1200 രൂപയായിരുന്നു വേദനം.
ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡീസല്‍ ചെലവും വരുമാനത്തിലെ കുറവും തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതനവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രതിസന്ധിയിലായതോടെയാണ് ബസുടമകള്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് കൂടുതലായി ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.







