play-sharp-fill
സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ   വിദ്യാർത്ഥികളുടെ  ഗ്രൗണ്ടിലൂടെയുള്ള  അഭ്യാസപ്രകടനം;അതിരുവിട്ട ആഘോഷത്തിനിടയിൽ  അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാർത്ഥികളുടെ ഗ്രൗണ്ടിലൂടെയുള്ള അഭ്യാസപ്രകടനം;അതിരുവിട്ട ആഘോഷത്തിനിടയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക

കാസർഗോഡ് : കഴിഞ്ഞ ദിവസം മലബാർ ക്രിസ്ത്യന്‍ ഹയർ സെക്കന്ഡറി സ്‌കൂളിൽ സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.


വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളിൽ നിന്നും കണ്ടാൽ അറിയുന്നവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ കേസെടുത്തിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെയാണ് വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തിയത്. വേഗത്തിൽ വന്നിരുന്ന കാർ വിദ്യാർത്ഥികൾ തന്നെ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു. നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് ദൃശ്യങ്ങളിൽ കണ്ടാൽ അറിയാവുന്നവർക്കെതിരെ കേസെടുത്തത്. വാഹനം ഓടിച്ച വിദ്യാർത്ഥികളിൽ ലൈസെൻസ് ഉള്ളവരും ഇല്ലാത്തവരും ഉള്ളതായി കണ്ടെത്തി.