
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവാണ്. ചോക്ലേറ്റ് ബ്രൗണി എങ്കില്‍ പറയുകയും വേണ്ട, കുട്ടികള്‍ക്ക് ഒരുപാട് പ്രിയമുള്ളതാണ്.
ഇനി ചേന കൊണ്ടും ബ്രൗണി ഉണ്ടാക്കാം. കണ്ണുമിഴിക്കേണ്ട, പാചകക്കുറിപ്പ് അറിയാം.
ചേരുവകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -1 കപ്പ്
മുട്ട -1
ശർക്കര പൊടി അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗർ -3/4 കപ്പ്
വാനില എസെൻസ് -1ടീസ്പൂണ്‍
കൊക്കോ പൗഡർ -11/2 ടേബിള്‍സ്പൂണ്‍
ആല്‍മണ്ട് ഫ്ലോർ -1 കപ്പ്
പ്ലെയിൻ ചോക്ലേറ്റ് -1/2 കപ്പ്
ബട്ടർ -50ഗ്രാം
കാഷ്യൂ നട്ട് -2ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചേന രണ്ടു വിസില്‍ കുക്കറില്‍ വേവിച്ചു മിക്സിയില്‍ അരച്ച് വെള്ളം ചേർക്കാതെ വയ്ക്കുക. ഒരു ബൗളില്‍ മുട്ട, ബ്രൗണ്‍ ഷുഗർ, എസ്സെൻസ് ചേർത്ത് ബീറ്റ് ചെയുക. ഇതിലേക്ക് വേവിച്ചു അരച്ച ചേന ചേർക്കുക, കൊക്കോ പൗഡറും, ആല്‍മണ്ട് ഫ്ലോറും ചേർക്കുക.
പ്ലെയിൻ ചോക്ലേറ്റും ബട്ടറും കൂടെ മെല്റ്റ് ചെയ്തു ഇതിലേക്ക് ചേർത്തിളക്കുക. ഈ ബാറ്റർ 7 ഇഞ്ച് സ്കോയർ കേക്ക് പാനില്‍ ബേക്കിംഗ് പേപ്പറിട്ടു അതിലേക്ക് ഒഴിക്കുക. കാഷ്യൂ ഒന്നു ക്രാഷ് ചെയ്തു മേലെ ഇട്ടു കൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180c കെ 25-30മിനിറ്റ് ബേക് ചെയ്തു എടുക്കുക.സ്വാധിഷ്ടമായ വായില്‍ അലിയും ബ്രൗണി തയാർ.







