Spread the love

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് സമീപമുണ്ടായ ആക്രമണ സംഭവത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ. പി. ജയരാജൻ. സ്ഥലത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് വാഹനം പോയതെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

“ഏത് ഗാന്ധിയനായാലും അത്തരമൊരു സാഹചര്യത്തില്‍ പ്രതികരിക്കും. ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായാല്‍ സ്വാഭാവികമായും പ്രതിഷേധം ഉയരും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴുണ്ടായ സാഹചര്യം കണ്ടില്ലേയെന്ന്” ഇ പി ജയരാജന്‍ ചോദിച്ചു.

ഇ ഡി പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന സമയത്താണ് കേന്ദ്രസേനയുടെ സഹായത്തോടെ ഇ ഡിയുടെ ഭീകരത നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group