
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ടു വിശദീകരണം നല്‍കി. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു. മുന്നൂറോളം പൊലീസുകാരെ വിന്യസിച്ചിരുന്നുവെന്നും ഇഡി പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി.
ആക്രമണത്തില്‍ എല്ലാ തലങ്ങളിലും അന്വേഷണം നടക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നും ഡിജിപി പറഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു ഡിജിപി ആഭ്യന്തര മന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്റലിജന്‍സ് ഐജി പി വിജയനും ആഭ്യന്തര മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവുമായ മുന്‍ ഡിജിപി ഹേമചന്ദ്രനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.






