play-sharp-fill
മകനും ഭാര്യയും ചേർന്ന് അമ്മയെ തല്ലി: കട്ടിളപ്പടിയിൽ തലയിടിപ്പിച്ചു: മർദ്ദനം കാറിന്റെ താക്കോൽ കൊടുത്തില്ലെന്ന നിസാര കാര്യത്തിന്: പോലീസ് കേസെടുത്തു: ആലപ്പുഴ വളവനാട്ടാണ് സംഭവം

മകനും ഭാര്യയും ചേർന്ന് അമ്മയെ തല്ലി: കട്ടിളപ്പടിയിൽ തലയിടിപ്പിച്ചു: മർദ്ദനം കാറിന്റെ താക്കോൽ കൊടുത്തില്ലെന്ന നിസാര കാര്യത്തിന്: പോലീസ് കേസെടുത്തു: ആലപ്പുഴ വളവനാട്ടാണ് സംഭവം

ആലപ്പുഴ: കാറിന്റെ താക്കോല്‍ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
21കാരനായ മകൻ രോഹൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന

പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി.

ഇവർ താമസിക്കുന്ന ഷെഡ്ഡില്‍ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാല്‍ കാറില്‍ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോല്‍ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ താക്കോല്‍ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ

തല്ലിയെന്നും തല വാതിലിന്റെ കട്ടിളയിലിടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്