മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് ഒളിവിൽ; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്

മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് ഒളിവിൽ; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്.

കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച
ശേഷമെ തുടര്‍ നടപടിയെടുക്കു എന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി പ്രവര്‍ത്തകന്‍ സ്ഥലത്തില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്.