Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മദ്യ കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ചില ഓഫീസുകളിലും വന്‍ അഴിമതി നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡും മറ്റും നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെയും വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഡിവിഷന്‍ ഓഫീസിലെ അറ്റന്‍ഡന്റായ നൂറുദ്ദീനില്‍ നിന്ന് 2,24,000/ രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു. കള്ളുഷാപ്പ് കരാറുകാരില്‍ നിന്ന് തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീന്‍ പിടിയിലായത്. കള്ളുഷാപ്പ് കരാറുകാര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്ന് 7,99,600/ രൂപയും കണ്ടെടുക്കുകയുണ്ടായി.

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസ്, സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആന്‍ഡ് ഐബി ഓഫീസ്, പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ പണം നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തു. പാലക്കാട് ഡിവിഷന്‍ ഓഫീസിലെ സന്തോഷ്, റേഞ്ച് ഓഫീസിലെ ശ്യാംജിത്ത് എന്നിവരുടെ ഫോണ്‍ നമ്പരും പട്ടികയിലുണ്ട്. പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ഓഫീസുകളിലും മദ്യ കച്ചവടവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.