Spread the love

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ എൻ്റെ നാട്, എൻ്റെ വാർഡ്, എൻ്റെ വീട് ക്യാമ്പയിൻ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് വാർഡ് 11, 12 സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ പരിപാടി സംഘടിപ്പിച്ചത്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ച് സന്ദേശം നൽകി. വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ടീച്ചർ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

video
play-sharp-fill

ശശിചന്ദ്രൻ , ദേവസ്യാച്ചൻ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉദ്യോഗസ്ഥർ, കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ ആശാ പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ അംഗനവാടി പ്രവർത്തകർ പൊതുപ്രവർത്തകർ സ്ഥാപനം മേധാവികൾ വ്യാപാരി, തൊഴിലാളി സുഹൃത്തുക്കൾ, കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിലെ കായിക താരങ്ങൾ, കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ, പൊതു പ്രവർത്തകരായ ശശി ചന്ദ്രൻ , സിഎച്ച് ഇബ്രാഹിം, ബോബി ജോസഫ്, ഷമീർ, CDS അംഗം ഉഷ സോമരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.