Spread the love

മലപ്പുറം: മലപ്പുറത്ത് പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി.എന്നാൽ കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണ്.

video
play-sharp-fill

ആനപ്പടി സ്വദേശി നാസിമിനെയാണ് പാമ്പ് കടിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് നാസിമിന് പാമ്പുകടിയേറ്റത്.

ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് പാമ്പിൻ്റെ കടിയേറ്റത്. ഭയന്നെങ്കിലും കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ നാസിം, പാമ്പിനെയുമെടുത്താണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടിച്ചത് വിഷപ്പാമ്പ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയായിരുന്നു ഇത്. തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷപ്പാമ്പല്ലെന്നും നീർക്കോലിയാണെന്നും വ്യക്തമായി.

ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം വീട്ടിലേക്ക് തിരികെപ്പോയി.