മഹാരാഷ്ട്രയെ വിറപ്പിച്ച് കൊറോണ വൈറസ് ബാധ : രോഗബാധിതര്‍ 19063 പേര്‍ ; മുബൈയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയെ വിറപ്പിച്ച് കൊറോണ വൈറസ് ബാധ : രോഗബാധിതര്‍ 19063 പേര്‍ ; മുബൈയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

സ്വന്തം ലേഖകന്‍

മുംബൈ : മഹാരാഷ്ട്രയില്‍ പിടിവിട്ട് കൊറോണ വൈറസ് ബാധ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വന്നതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,089 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്്ത്ത് ഇതില്‍ 784 എണ്ണവും മുംബൈയിലാണ്.

സംസ്ഥാനത്ത് ഇതുവരെ 731 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 31 മരണവും മുംബൈയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ മുംബൈയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സൈന്യം നിയന്ത്രണം ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക്? വിശ്രമം ലഭിക്കാനായി കേന്ദ്രസര്‍ക്കാറില്‍ നിന്നും കൂടുതല്‍ ജീവനക്കാരെ ആവശ്യപ്പെടും. ഇതിന് മുംബൈയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറുമെന്ന വാര്‍ത്തയില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡിന്റെ ചങ്ങല മുറിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമ്മതിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ എല്ലാ കാലത്തും തുടരാനാവില്ലെന്നും ഒരു ദിവസം അതില്‍ നിന്ന് പുറത്ത് വന്നേ മതിയാകു.

ഇതിനായി ശാരീരിക അകലം പാലിച്ചും മുഖാവരണം ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.