മഹാരാഷ്ട്ര അസംബ്ലി തെരെഞ്ഞെടുപ്പ്: നവംബർ 10 മുതൽ 20 വരെ നടത്തുന്ന പ്രചാരണത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കേരളത്തിലെ നേതാക്കളും പങ്കെടുക്കും
മുംബൈ: മഹാരാഷ്ട്ര അസംബ്ലി തെരെഞ്ഞെടുപ്പ് മഹാ വികാസ് അഘാഡി സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം എൻസിപി(എസ്) ദേശീയ വർക്കിങ് പ്രസിഡന്റ് ശ്രീ പി.സി ചാക്കോയുടെ നേത്യത്വത്തിൽ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ മഹാരാഷ്ട്രയിലെ വിവിധ അസംബ്ലി മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
288 നിയമസഭാ മണ്ഡലങ്ങളിലെ 86 മണ്ഡലങ്ങളിലാണ് മഹാവികാസ്അഘാഡി സഖ്യത്തിലെ എൻസിപി (എസ്) സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
നവംബർ 10 മുതൽ 20 വരെ മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്ന പി സി ചാക്കോയെ കൂടാതെ മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് എം.എൽ.എ, എൻസിപി (എസ്) ദേശീയ സെക്രട്ടറിമാരായ സതീഷ് തോന്നയ്ക്കൽ, അഡ്വ.ആർ.സതീഷ് കുമാർ, മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. കുര്യൻ എബ്രഹാം, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. ശ്രീഗണേഷ്, നാഷ്ണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ മാത്യു, നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ചെയർമാൻ കെ.ടി.മുജീബ്, നാഷണലിസ്റ്റ് സ്റ്റുഡന്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ് തുടങ്ങിയ നേതാക്കളാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ മഹാരാഷ്ട്രയിൽ പങ്കെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group