മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി ;കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കൊച്ചി : മഹാരാജാസിലെ സംഘര്‍ഷം തുടങ്ങി അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും.വിദ്യാർഥി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ വെള്ളിയാഴ്ച സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി.എസ്. ജോയിയെ പട്ടാമ്ബി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്.
കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചിരുന്നു. സംഘര്‍ഷത്തില്‍എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ 19 പ്രതികളാണ് ഉള്ളത്. കോളജില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Third Eye News Live
0