ഇനി ചോറ് കഴിക്കാൻ അരി വേവിക്കണ്ട, 15 മിനുട്ട് ചൂടുവെള്ളത്തിൽ ഇട്ട് വെച്ചാൽ ചോറ് റെഡി : മാജിക് അരി വിളവെടുത്ത് കർഷകൻ

ഇനി ചോറ് കഴിക്കാൻ അരി വേവിക്കണ്ട, 15 മിനുട്ട് ചൂടുവെള്ളത്തിൽ ഇട്ട് വെച്ചാൽ ചോറ് റെഡി : മാജിക് അരി വിളവെടുത്ത് കർഷകൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇനി ചോറുണ്ടാക്കാൻ മാജിക് അരി ഉണ്ടെങ്കിൽ ഗ്യാസും സമയവും ലാഭം. ഇനി അരി വേവിക്കാതെതന്നെ ചോറ് റെഡിയാകും.. മാജിക് അരി’ ഉണ്ടെങ്കിൽ അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടു വെച്ചാൽ ചോറ് തയ്യാറാവും.

തെലങ്കാനയിലെ കരിംനഗറിലെ യുവ കർഷകനാണ് ഈ ‘മാജിക് അരി’ വിളയിച്ചെടുത്തത്. അസമിൽ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗൽ’ എന്ന ഇനം നെല്ലിന്റെ അരിയാണിത്.കരിംനഗറുകാരനായ ഗർല ശ്രീകാന്ത് ആണ് തന്റെ വയലിൽ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും ഈ അരിയിലുണ്ട്.അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗൽ കൃഷിചെയ്തു വരുന്നത്. ഗ്യാസും സമയവും ലാഭിക്കുമെന്നതിനാൽ മാജിക് അരിക്ക് ആവശ്യക്കാരും ഏറെയാണ്.ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങൾ ഉപയോഗിച്ചാൽ വളരില്ല എന്നതും പ്രത്യേകതയാണ്‌

Tags :