play-sharp-fill
മദ്രസയ്ക്കുള്ളിൽ ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം:  മദ്രസ അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

മദ്രസയ്ക്കുള്ളിൽ ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളത്ത് ആറു വയസുകാരിയെ മദ്രസയ്ക്കുള്ളിൽ  വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

 

അയ്യപ്പൻകാവ് പ്രദേശത്തുള്ള ഒരു മദ്രസയിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയോടെയായിരുന്നു  സംഭവം നടന്നത്. മദ്രസയിലെ താൽക്കാലിക അധ്യാപകനായിരുന്നു അൻസാരി.

 

പെൺക്കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group