സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുത്: നടൻ വിജയ്ക്കെതിരെ രൂ​ക്ഷ വി​മ​ർ​ശനവുമായ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുത്: നടൻ വിജയ്ക്കെതിരെ രൂ​ക്ഷ വി​മ​ർ​ശനവുമായ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ തമിഴ് നടൻ വിജയ്ക്കെതിരെ രൂ​ക്ഷ വി​മ​ർ​ശ​നവുമായ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി.

വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി സിനിമയിലെ സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുതെന്ന് വിമർശിച്ചു.

തുക രണ്ടാഴ്‌ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നാണ് ഉത്തരവ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള താ​രം ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലണ്ടിൽ നിന്ന് 2012ൽ ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയിൽ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്.