നാഗമ്പടം ബസ്റ്റാൻഡിന് സമീപം മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു; ഒരാൾ പോലീസ് പിടിയിൽ

നാഗമ്പടം ബസ്റ്റാൻഡിന് സമീപം മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു; ഒരാൾ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ 

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിന് സമീപം മധ്യവയസ്കയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വയ്യാട്ടുപുഴ മണ്ണുങ്കൽ വീട്ടിൽ അജയ് എസ്(45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാവിലെ 9 മണിയോടുകൂടി കോട്ടയം നാഗമ്പടം ബസ്റ്റാന്റിന് സമീപത്തുള്ള പള്ളിയുടെ മുൻവശം മെഴുകുതിരി കച്ചവടം ചെയ്തിരുന്ന മധ്യവയസ്കയെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും അടങ്ങിയ ബാഗ് കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജൂ പി.എസ്സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.