play-sharp-fill
മധുവിന് നീതി ; പതിനാറുപേർ പ്രതികളായുള്ള കേസിൽ പതിനാലുപേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു; നാലും, പതിനൊന്നും പ്രതികളെ വെറുതെ വിട്ടു;  പ്രതിൾക്കെതിരെ നരഹത്യാക്കുറ്റം;  ശിക്ഷാ വിധി നാളെ

മധുവിന് നീതി ; പതിനാറുപേർ പ്രതികളായുള്ള കേസിൽ പതിനാലുപേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു; നാലും, പതിനൊന്നും പ്രതികളെ വെറുതെ വിട്ടു; പ്രതിൾക്കെതിരെ നരഹത്യാക്കുറ്റം; ശിക്ഷാ വിധി നാളെ

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു. പതിനാറുപേർ പ്രതികളായുള്ള കേസിൽ പതിനാലുപേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു ഒന്നാംപ്രതി ഹുസൈനും രണ്ടാം പ്രതി മരയ്ക്കാറും മൂന്നാം പ്രതി ഷംസുദ്ദിനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

നാലാംപ്രതി അനീഷിനേയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനേയും മാറ്റി നിർത്തി .മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് നാലാം പ്രതിയായ അനീഷാണ്. അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാംപ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ് , എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി ന‍ജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷും, പതിനഞ്ചാംപ്രതി ബിജു, പതിനാറാം പ്രതി കുറ്റക്കാരെന്ന് കോടതി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്.

എസ് എസ് റ്റി അതിക്രമം 304(2) വകുപ്പ് തെളിഞ്ഞു. കൊലപതകം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. മധുവിന്റെ വീടിന് പൊലീസ് ശക്തമായ കാവലൊരുക്കിയിട്ടുണ്ട്. മണ്ണാർക്കാട് കോടതി പരിസരവും കനത്ത സുരക്ഷിയിലാണ്.

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 16 പേരാണ് പ്രതികൾ. 16 പേരും മധുവിന്റെ നാട്ടുകാരാണ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി.