മധു കൊലക്കേസ്; ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി

മധു കൊലക്കേസ്; ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി

സ്വന്തം ലേഖിക

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു.

ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി.
32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠന്‍, 35-ാം സാക്ഷി അനൂപ് എന്നിവര്‍ മൊഴി തിരുത്തിയത്. ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കൂറുമാറിയ 29 ആം സാക്ഷി സുനില്‍ കുമാറിനെ മണ്ണാര്‍ക്കാട് എസി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചായിരുന്നു പുനര്‍ വിസ്താരം. മൂന്ന് ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനില്‍ കുമാര്‍ തിരുത്തി.

ദൃശ്യങ്ങളില്‍ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്നും സുനില്‍ കുമാര്‍ മാറ്റിപ്പറഞ്ഞു. പ്രതിഭാഗത്തിന്‍റെ തടസ്സ വാദങ്ങള്‍ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികള്‍. നേത്ര പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട്‌ വരുംവരെ കാത്ത് നില്‍ക്കണം എന്ന ആവശ്യവും കോടതി നിരസിച്ചു. സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി നാളെ പരിഗണിക്കും.