play-sharp-fill
വള്ളിയമ്മാള്‍ ഗുരുകുലത്തെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി;  മധുവിൻ്റെ കുടുംബത്തിനും സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ്; മൂന്ന് കോടി നല്‍കണമെന്ന് ആവശ്യം

വള്ളിയമ്മാള്‍ ഗുരുകുലത്തെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; മധുവിൻ്റെ കുടുംബത്തിനും സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ്; മൂന്ന് കോടി നല്‍കണമെന്ന് ആവശ്യം

സ്വന്തം ലേഖിക

പാലക്കാട്: വള്ളിയമ്മാള്‍ ഗുരുകുലത്തെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് അട്ടപ്പാടിയിൽ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊലപ്പെട്ട മധുവിൻ്റെ കുടുംബത്തിനും സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ്.

വള്ളിയമ്മാള്‍ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമ രവീന്ദ്രന്‍ വൈദ്യന്‍ ആണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സമരസമിതി ചെയര്‍മാന്‍ വി എം മാര്‍സന്‍ ഒന്നാം പ്രതിയും, അട്ടപ്പാടി സ്വദേശി രംഗസാമിയെ രണ്ടാം പ്രതിയും മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരെ മൂന്നും നാലും പ്രതികളായി കാണിച്ചുകൊണ്ടാണ് മാനനഷ്ടക്കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളിയമ്മാള്‍ ഗുരുകുലത്തെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. മൂന്ന് കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. രവീന്ദ്രന്‍ വൈദ്യൻ്റെ ഭാര്യ പിതാവ് അബ്ബാസും അദ്ദേഹത്തിന്റെ പേരമകന്‍ ഷിഫാനും തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് മധുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. വള്ളിയമ്മാള്‍ ഗുരുകുലത്തില്‍ നടത്തിയ റെയ്ഡില്‍ ഷിഫാന്‍ അറസ്റ്റിലാവുകയും കണക്കില്‍ പെടാത്ത 36 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടതാണ് മാനനഷ്ടക്കേസ് നോട്ടീസ് അയക്കാന്‍ കാരണമെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു. കേസിലെ രണ്ടാം കക്ഷി രംഗസാമിയുമായി ഗൂഢാലോചന നടത്തി എന്ന പ്രസ്താവന തികച്ചും അവാസ്തവമാണെന്ന് സമരസമിതി ചെയര്‍മാന്‍ വി എം മാര്‍സന്‍ പറഞ്ഞു. മാനനഷ്ടകേസ് കള്ള കേസാണ്. കൂടെ നില്‍ക്കുന്നവരെയും ഞങ്ങളെയും ഭീഷണിപ്പെടുത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ കോടതിയില്‍ ശക്തമായിത്തന്നെ നേരിടുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.