മാസപ്പടി കേസ്; ഇഡിയുടെ സമൻസ് ചോദ്യം ചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടി കേസ്; ഇഡിയുടെ സമൻസ് ചോദ്യം ചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് ചോദ്യം ചെയ്തുള്ള സിഎംആർഎല്ലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഇഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എംഡി ശശിധരന്‍ കര്‍ത്തയും 24മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാണിച്ച്‌ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ ഇഡി ഇന്ന് വിശദീകരണം നല്‍കിയേക്കും.

നടപടിക്രമങ്ങള്‍ നിയമപരമെന്നായിരുന്നു ഇഡിയുടെ അഭിഭാഷകന്‍ ചൊവ്വാഴ്ച നല്‍കിയ മറുപടി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നുമാണ് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഉപഹര്‍ജിയിലെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇഡി കഴിഞ്ഞദിവസം ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ ഉള്‍പ്പടെയുള്ള പുരോഗതിയും ഇഡി ഹൈക്കോടതിയെ അറിയിക്കും.

ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അധ്യക്ഷയായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത്.