കോഴിക്കോടൻ ശൈലിയിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ മഹാനടൻ; മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന് ആദരാജ്ഞലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വള്ളുവനാടൻ രീതിയിൽ നിന്ന് മാറി മലബാറിനെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഹാസ്യ സാമ്രാട്ടായിരുന്നു അന്തരിച്ച നടൻ മാമുക്കോയയെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേർപാടുകൾ എപ്പോഴും വേദനകൾ നൽകുന്നതാണ്. ഹാസ്യ നടനായും സ്വഭാവ നടനായും കോഴിക്കോടൻ ശൈലിയിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ മഹാ നടനായ മാമുക്കോയയെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ പറഞ്ഞു.
വേറിട്ട അഭിനയരീതി കൊണ്ടും സംഭാഷണശൈലി കൊണ്ടും മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത മാമുക്കോയക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ നിർണായക കണ്ണിയാണ് മാമുക്കോയയുടെ മടക്കത്തിലൂടെ അറ്റുപോകുന്നതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മൂന്ന് പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാമുക്കോയ കോഴിക്കോടൻ ശൈലിയിലൂടെ വളർന്നു പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. കല്ലായിലെ കൂപ്പിൽ നിന്നുയർന്നു വന്ന മാണിക്യമായ ആ മഹാ നടന് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി ഉമേഷ് കുമാർ അറിയിച്ചു.