ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് കേരളത്തില്‍ നിന്നുള്ളവർ ; അതും ഇല്ലാത്ത കാര്യങ്ങള്‍ വെച്ച് ; കുവൈത്തില്‍ നല്ല രീതിയിലുള്ള സ്നേഹമാണ് ; എം എ യൂസഫ് അലി
സ്വന്തം ലേഖകൻ
തന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് മലയാളികളാണെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫ് അലി. എന്നും നാട്ടികയും കേരളവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന വെക്കുന്ന വ്യക്തിയാണ്. എന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്.
യൂട്യൂബർമാരെപ്പോലെയുള്ള ചില ആളുകളൊക്കെ എന്നെ വെറുതെ ചീത്ത പറയുകയാണ്. അതും ഇല്ലാത്ത കാര്യങ്ങള്‍ വെച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്ന് മാത്രമാണ് എനിക്ക് ചീത്ത കേള്‍ക്കേണ്ടി വരുന്നത്. കുവൈത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ രാജാവ് എന്ത് നല്ല രീതിയിലുള്ള സ്വീകരണമാണ് എനിക്ക് തന്നത്. അദ്ദേഹം 25 പാക്കറ്റോളം സ്വീറ്റ്സ് എനിക്ക് കൊടുത്ത് അയച്ചു. ആ തരത്തിലുള്ള സ്നേഹമാണ് അവരുടേത്. ലുലു വിന്റെ ഐ പി ഒയില്‍ രാജകുടുംബാംഗങ്ങള്‍, അതായത് രാജ്ഞിമാർ ഉള്‍പ്പെടേയുള്ളവർ വലിയ തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജക്കന്മാരുടെ ഭാര്യമാർക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ നമ്മുടെ ബ്രാന്‍ഡിനോട് വലിയ സ്നേഹമാണ്. അവർ നമ്മുടെ ഷോപ്പില്‍ വന്ന് ഷോപ്പിങ് നടത്തുന്നവരാണ്. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായം മീഡിയ അറിഞ്ഞും അല്ലാതെയൊക്കെയുമായി ചെയ്യാറുണ്ട്. സഹായം ചെയ്യുമ്ബോള്‍ ഞാന്‍ പ്രത്യേകം പറയാറുണ്ട് ഇത് മീഡിയയെ ഒന്നും അറിയക്കരുതെന്ന്. അതായത് ഞാന്‍ സഹായം ചെയ്യുന്നത് പരസ്യത്തിന് വേണ്ടിയല്ല. സഹായം ചെയ്യുന്നത് പരസ്യത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ ചെയ്യുന്നതിന്റെ പ്രവർത്തിയുടെ പുണ്യം എനിക്ക് ലഭിക്കാതെ വരുമെന്ന് എം എ യൂസഫ് അലി പറയുന്നു.
എന്തുകൊണ്ടാണ് ലുലു ഗ്രൂപ്പ് ഐ പി ഒയിലേക്ക് കടന്നതെന്നും അഭിമുഖത്തില്‍ എംഎ യൂസഫലി വ്യക്തമാക്കുന്നുണ്ട്. ഒരു ഘട്ടം എത്തിക്കഴിയുമ്ബോള്‍ നമ്മള് എപ്പോഴും ചിന്തിക്കേണ്ടത് കൂടുതല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ്. ആ വിപുലീകരണത്തില്‍ ഒരുപാട് ആളുകളെ ഒപ്പം ചേർക്കുന്നതാണ് ഈ ഐ പി ഒ.
ഒരുപാട് വിപുലീകരണം ഞങ്ങള്‍ക്ക് ഇനിയും ബാക്കിയുണ്ട്. അതിന് ബാങ്കില്‍ നിന്നും കാശ് എടുക്കണം, അല്ലെങ്കില്‍ ഐ പി ഒയിലേക്ക് നീങ്ങണം. ബ്രാന്‍ഡ് വാല്യൂ, ജി സി സിയിലെ ഭരണകർത്താക്കളോടുള്ള സ്നേഹവും അടുപ്പവുമൊക്കെ കണക്കിലെടുത്ത് ഐ പി ഒയിലേക്ക് പോകുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ഞങ്ങളുടെ കമ്ബനിയില്‍ 20 ശതമാനം നിക്ഷേപം അബുദാബി സർക്കാർ നടത്തുകയുണ്ടായി. അതിലൂടെ കൂടുതല്‍ വിപുലീകരണം നടത്തുകയുണ്ടായി.
ജി സി സി യിലെ അഞ്ച് രാജ്യങ്ങളില്‍ , അതായത് ഖത്തർ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ ഞങ്ങള്‍ ഏറ്റവും വലിയ റീടെയിലേഴ്സാണ്. സൌദി അറേബ്യയില്‍ രണ്ടോ അല്ലെങ്കില്‍ മുന്നാമതുമാണ്. വലിയ ഒരു രാജ്യമായി സൌദി അറേബ്യയില്‍ ഒരുപാട് വിപുലീകരണം ഇനിയും ബാക്കിയുണ്ട്. കമ്ബനിയെ സ്നേഹിക്കുന്ന മലയാളികള്‍ അടക്കമുള്ളവർക്കുള്ള അവസരം കൂടിയായിരുന്നു ഐ പി ഒ.
ഈ ഐ പി ഒയിലൂടെ 25 ശതമാനം ഓഹരി വില്‍പ്പനയായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ അത് ഉയർത്താതെ പറ്റില്ലെന്ന അവസ്ഥയിലെത്തി. പ്രധാന കാരണം കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയായിരുന്നു. അവർ 200 മില്യണ്‍ ഡോളറാണ് ഒറ്റ ട്രിപ്പിന് ഇടുന്നത്. അതായത് ഏകദേശം 1700 കോടിയോളം രൂപ വരുമിത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അവരോടൊന്നും നമുക്ക് നോ പറയാന്‍ സാധിക്കില്ലെന്നും എം എ യൂസഫ് അലി കൂട്ടിച്ചേർക്കുന്നു.