മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്; ചിലരുടെ തെറ്റായ നിലപാടുകള്‍ കാരണം പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാകുന്നു; ഭഗവല്‍ സിങ്ങിന്റെ സിപിഎം ബന്ധം പരോക്ഷമായി പരമാര്‍ശിച്ച് എം വി ഗോവിന്ദന്‍
സ്വന്തം ലേഖിക
പാലക്കാട്: മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പാര്‍ട്ടി അംഗങ്ങള്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവര്‍ക്കെല്ലാം മെസര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസ്സില്‍ വച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമര്‍ശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവല്‍ സിങ്ങിനെയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.
Third Eye News Live
0