play-sharp-fill
‘ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നോക്കിയിട്ടല്ല താരങ്ങളെ അംബാസഡര്‍മാരാക്കുന്നത്’;എംവി ഗോവിന്ദൻ.

‘ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നോക്കിയിട്ടല്ല താരങ്ങളെ അംബാസഡര്‍മാരാക്കുന്നത്’;എംവി ഗോവിന്ദൻ.

 

സ്വന്തം ലേഖിക

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ നടി ശോഭനയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

“പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ല.ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡര്‍മാരാക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട വിഷയമാണ്. കേരളീയത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതും തെറ്റാണെന്നു പറയാൻ പറ്റുമോ? ഇനിയെങ്കിലും കലാകാരൻമാരെയും കായിക മേഖലയില്‍ നിന്നുള്ളവരെയും കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്കു തിരിക്കേണ്ട.

ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡര്‍മാരാക്കുന്നത്. അവരുടെ കഴിവാണ് മാനദണ്ഡം.ശോഭനയേപ്പോലെയുള്ള ഒരു നര്‍ത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗല്‍ഭയായ ഒരു സ്ത്രീ… അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അവരെല്ലാം ഏതു രാഷ്ട്രീയത്തിന്റെ ഭാഗമായാലും, ഈ കേരളത്തിന്റെ പൊതുസ്വത്ത് തന്നെയാണ്.’- എംവി ഗോവിന്ദൻ പറഞ്ഞു.