play-sharp-fill
എം സുകുമാരപിള്ള സ്മാരക പുരസ്‌കാര വിതരണം നടത്തി

എം സുകുമാരപിള്ള സ്മാരക പുരസ്‌കാര വിതരണം നടത്തി

സ്വന്തം ലേഖകൻ
കൊച്ചി: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളില്‍ ശ്രദ്ധേയനുമായിരുന്ന എം സുകുമാരപിള്ളയുടെ എട്ടാമത് അനുസ്മരണ സമ്മേളനവും എം സുകുമാരപിള്ള ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാര വിതരണവും മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷന്‍ പ്രസിഡന്റ് എം പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മാത്യു ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.


ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ആതുരസേവനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേലിനും മികച്ച സാമൂഹിക പ്രവര്‍ത്തകനുളള 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് തെരുവോരം മുരുകനും ചടങ്ങില്‍ സമ്മാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോ കോളേജ് കേരളാ എന്‍ട്രന്‍സില്‍ ഉന്നത റാങ്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആഞ്ചല റാബിയ അസീസിന് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ സമ്മാനിച്ചു.

മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, സാമ്പത്തിക വിദഗ്ദന്‍ പ്രഫ കെ അരവിന്ദാക്ഷന്‍, കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ബാലകൃഷ്ണപിള്ള, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പി എന്‍ ബിജു,കെ സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.