play-sharp-fill
ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെകുറിച്ച്‌ അറിയാം

ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെകുറിച്ച്‌ അറിയാം

സ്വന്തം ലേഖകൻ

സാല്‍മണ്‍ ഫിഷ്

വിറ്റാമിൻ ഡി കൂടുതലുള്ള ഭക്ഷണക്രമം ശ്വാസകോശ അർബുദമുള്ളവർക്കും ചില ഗുണങ്ങള്‍ നല്‍കിയേക്കാം. സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡിക്ക് മറ്റ് ആരോഗ്യ ഗുണങ്ങളുണെന്ന് പഠനങ്ങള്‍ പറയുന്നുയ വിറ്റാമിൻ ഡിയുടെ അഭാവം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രൊക്കോളി

ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശാർബുദ സാധ്യത തടയാൻ സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി, ക്രാൻബെറി തുടങ്ങിയ ബെറികളില്‍ ആന്തോസയാനിഡിൻസ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഡെല്‍ഫിനിഡിൻ എന്നറിയപ്പെടുന്ന ആന്തോസയാനിഡിൻറെ ഒരു രൂപമാണ് EGFR. രക്തം കട്ടപിടിക്കുന്നത് തടയാൻ ആന്തോസയാനിഡിൻസ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശ്വാസകോശ അർബുദമുള്ളവരില്‍ 3% മുതല്‍ 15% വരെ ആളുകള്‍ക്ക് രക്തം കട്ടപിടിക്കുന്നുണ്ടെന്നും ഇത് രോഗത്തില്‍ നിന്നുള്ള മരണനിരക്ക് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

തക്കാളി

ശ്വാസകോശ ക്യാൻസർ സാധ്യത തടയാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ‘ലൈക്കോപീൻ’ ആണ് ഇതിന് സഹായിക്കുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീൻ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.