play-sharp-fill
ലുലുമാൾ ഇന്ന് പ്രവർത്തിക്കില്ല;  പണിമുടക്കിന് എതിരല്ലെന്ന് മാനേജ്‌മെന്റ്; ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ലുലുമാൾ ഇന്ന് പ്രവർത്തിക്കില്ല; പണിമുടക്കിന് എതിരല്ലെന്ന് മാനേജ്‌മെന്റ്; ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും പണിമുടക്കിന് എതിരല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.


രാവിലെ ജോലിക്കെത്തിയ ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.