play-sharp-fill
ആശുപത്രി, പാല്‍, പത്രം ആംബുലൻസ്, മരണം ഇനി ലുലുമാളും; അവശ്യസർവ്വീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയപ്പോൾ ആശുപത്രിക്കും, പാലിനും പത്രത്തിനുമൊപ്പം ലുലുമാൾ;മുതലാളിയുടെ മുന്നിൽ മുട്ടിടിച്ച് സിപിഎം

ആശുപത്രി, പാല്‍, പത്രം ആംബുലൻസ്, മരണം ഇനി ലുലുമാളും; അവശ്യസർവ്വീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയപ്പോൾ ആശുപത്രിക്കും, പാലിനും പത്രത്തിനുമൊപ്പം ലുലുമാൾ;മുതലാളിയുടെ മുന്നിൽ മുട്ടിടിച്ച് സിപിഎം

സ്വന്തം ലേഖകൻ

കൊച്ചി: ആശുപത്രി, പാല്‍, പത്രം ആംബുലൻസ്, മരണം ഇനി ലുലുമാളും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്കിൽ കേരളത്തില്‍ ഇളവ് നല്‍കിയ സേവനങ്ങളുടെ പട്ടിക ശ്രദ്ധേയമാവുന്നു.


ആശുപത്രി, പാല്‍, പത്രം ആംബുലൻസ്, മരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് പണിമുടക്കില്‍ ഇളവുണ്ടെന്നായിരുന്നു. എന്നാല്‍ ഇതിനൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് ചര്‍ച്ചകള്‍ക്ക് ആധാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പുറത്തിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയില്‍ അവശ്യ സര്‍വ്വാസുകള്‍ക്കൊപ്പം ലുലുമാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ വാര്‍ത്തയുടെ ചിത്രം അടക്കം ഉള്‍പ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകളും അദ്ധ്യാപക സംഘടനകളും ബിഎസ്‌എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നുണ്ട്. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബര്‍ ഓഫ് കൊമേഴ്സിനോടും സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ഈ സാഹചര്യം നില്‍ക്കെയാണ് ലുലു മാളിനുള്ള ഇളവ് ചര്‍ച്ചയാവുന്നത്.

ലുലുമാള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.ലുലുമാളിന് ഇളവ് നല്‍കുന്നത് പോലെ എല്ലാ ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും സാധാരണ കച്ചവടക്കാര്‍ക്കും നല്‍കണമെന്നും ഇവര്‍ പറയുന്നു.