സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്; പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നാവശ്യം
കോഴിക്കോട് : സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്.
ടി. പദ്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും പരാമർശം അങ്ങേയറ്റം വേദനയുണ്ടക്കിയെന്നും ലൂസി കളപ്പുര പറഞ്ഞു.
മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണെന്നും സിസ്റ്റർ എന്ന പേര് ചേർത്താൽ പുസ്തകത്തിന്റെ വിൽപ്പന കൂടുമെന്നുമായിരുന്നു ടി പദ്മനാഭന്റെ വിവാദ പ്രസ്താവന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പദ്മനാഭൻ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്നും സിസ്റ്റർ ലൂസി കളപ്പുര.
Third Eye News Live
0