പാചക വിലയിൽ ഇളവ്; വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 30.50രൂപ കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയില്‍ കുറവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി വിലവർദ്ധനവിന് ശേഷമാണ് വിലയിൽ ഇളവ് വരുത്തിയിരിക്കുന്നത്.
Third Eye News Live
0