play-sharp-fill
പ്രണയം പിരിഞ്ഞു;  യുവതിയുടെ നഗ്നചിത്രങ്ങള്‍  സാമൂഹ്യമാധ്യമങ്ങളിലൂടെ   പ്രചരിപ്പിച്ചു; സംഭവത്തിൽ നല്ലതണ്ണി സ്വദേശിയായ യുവാവ് അറസ്റ്റില്‍

പ്രണയം പിരിഞ്ഞു; യുവതിയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; സംഭവത്തിൽ നല്ലതണ്ണി സ്വദേശിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

മൂന്നാര്‍: സുഹൃത്തായിരുന്ന യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.


മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുൻപ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുമ്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപ് ഇവര്‍ തമ്മിൽ തെറ്റി. പ്രണയബന്ധം അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലേക്ക് പഠിക്കാൻ പോയ യുവതി അവിടെ മറ്റൊരു യുവാവുമായി അടുത്തെന്നറിഞ്ഞതോടെ സന്തോഷ് പ്രതികാരം ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങൾ ആ യുവാവിനും യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു.

ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പൊലീസ് എല്ലാം വീണ്ടെടുത്തു. സൈബര്‍ കുറ്റകൃത്രങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയിട്ടുള്ളത്. പിന്നീട് ദേവികുളം കോടതി ഇയാളെ റിമാൻഡ് ചെയ്തു