മികച്ച കുട്ടികൃഷ്ണനെ കണ്ടെത്തുവാനായി കോട്ടയം ലിറ്റിൽ ബൈറ്റ്സ് ബേക്കറി ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ മത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ അപമാനിച്ച സംഭവം; ലിറ്റിൽ ബൈറ്റ്സ് ഉടമകൾ മാപ്പ് പറഞ്ഞതായി കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മികച്ച കുട്ടിക്ക്യഷ്ണനെ കണ്ടെത്തുവാനായി കോട്ടയത്തെ ലിറ്റിൽ ബൈറ്റ്സ് എന്ന ബേക്കറി മത്സരം നടത്തുകയും അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിജയിയെ പ്രഖ്യാപിക്കുകയും, സമ്മാനം വാങ്ങുവാൻ അറിയിച്ചതിനെ തുടർന്ന് അവിടേ എത്തിയപ്പോൾ അപമാനിച്ചുവെന്നും കുട്ടിയുടെ അച്ഛന്റെ ഫേസ്ബുക് പോസ്റ്റ് ഇട്ടതിനു പിന്നാലെ സ്ഥാപന ഉടമകൾ വിഷയം അന്വേഷിച്ച് സത്യാവസ്ഥ മനസിലാക്കി മാപ്പ് പറഞ്ഞതായി കുട്ടിയുടെ പിതാവ്.
മത്സരിച്ച് വിജയിച്ചു” എന്ന ആത്മവിശ്വാസത്തോടെ വന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ്, സൗജന്യം പറ്റാൻ വന്നവർ എന്ന രീതിയിൽ ലിറ്റിൽ ബൈറ്റ്സ് ബേക്കറിയുടെ മാനേജ്മെൻ്റ് അവഹേളിച്ചതെന്ന് കുറിപ്പിൽ പറയുന്നു. സ്ഥാപനത്തോട് പ്രതിബദ്ധതയില്ലാത്ത ജീവനക്കരുടെ ഭാഗത്തു നിന്നും ഉണ്ടായ പെരുമാറ്റം ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും പിതാവിന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ അതിനു ശേഷം അവരുടെ ജനറൽ മാനേജർ സ്റ്റെനി നേരിൽ വന്നു നേരിട്ട് സംസാരിക്കുകയും ലിറ്റിൽ ബൈറ്റ്സിന്റെ ഫേസ്ബുക് പേജിലൂടെ അവർ ക്ഷമാപണം നടത്തുകയും ചെയ്തു.
പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ ഞായറാഴ്ച ഗാന്ധി സ്ക്വയറിനു സമീപമുള്ള ലിറ്റിൽ ബൈറ്റ്സ് ബേക്കേഴ്‌സിൽ ഞങ്ങൾ ചെന്നപ്പോൾ നേരിട്ട സങ്കടകരമായ അനുഭവം പങ്കുവെച്ചുകൊണ്ടു ഞാൻ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. മികച്ച കുട്ടിക്ക്യഷ്ണനെ കണ്ടെത്തുവാനായി Little Bites ബേക്കറി അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ മത്സരത്തിൽ പൊന്നു വിജയിയായതിന്റ സമ്മാനമായി ലഭിച്ച വൗച്ചർ മാറുന്നതിനായി ആയിരുന്നു ഞങ്ങൾ Little Bites ന്റെ ഔട്ട്ലെറ്റ് സന്ദർശിച്ചത്.
എന്നാൽ സ്ഥാപനത്തോട് പ്രതിബദ്ധതയില്ലാത്ത ജീവനക്കരുടെ ഭാഗത്തു നിന്നും ഉണ്ടായ പെരുമാറ്റം ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിച്ചു അപമാനിതരായി. തുടർന്നാണ് ഞാൻ ഫേസ്ബൂക്കിലൂടെ ഈ വിവരം എല്ലാവരോടുമായി പറഞ്ഞത്. മാധ്യമങ്ങളും ഉദ്ദ്യോഗസ്ഥരും എന്നെ ഏറെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കളും അടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള ഒരുപാട് പേർ ഈ വിഷയത്തോട് പ്രതികരിച്ചു. പൊന്നുവിന്റെ സങ്കടത്തിൽ ഒപ്പം ചേർന്നു.
തുടർന്ന് Little Bites സ്ഥാപന ഉടമകൾ ഈ വിഷയം അന്വേഷിക്കുകയും. എന്നോടും എന്റെ ഗുരുനാഥനോടും സംസാരിക്കുകയും അവരുടെ സ്റ്റാഫിന്റെ ഭാഗത്തു നിന്നും വന്ന പിഴവിനെ അവർ അംഗീകരിക്കുകയും ചെയ്തു. അവരുടെ ജനറൽ മാനേജർ സ്റ്റെനി നേരിൽ വന്നു എന്നോട് സംസാരിക്കുകയും Little Bites ന്റെ ഫേസ്ബുക് പേജിലൂടെ അവർ ക്ഷമാപണം നടത്തുകയും ചെയ്തു.
വിഷയത്തിൽ ഇടപെട്ട എല്ലാവരുടെയും അഭിപ്രായം മാനിച്ചുകൊണ്ട് ഞാൻ മുൻപ് ഇട്ട ഫേസ്ബുക് പോസ്റ്റ് പിൻവലിക്കുകയാണ്.
എല്ലാവരുടെയും അനുവാദത്തോടെ ഈ വിഷയം ഇങ്ങനെ ഇവിടെ അവസാനിപ്പിക്കുകയാണ്.
സങ്കടങ്ങളിൽ ഒപ്പം നിന്ന എല്ലാവർക്കും ഒരായിരം നന്ദി…
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…
അനു രമേശ്