play-sharp-fill
ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അൽത്താഫ് ഹീറോ: ഫോണിൽ അൽത്താഫിനെ വിളിച്ചത് 600 പേർ : സന്ദർശക തിരക്ക് കാരണം വാടക വീട്ടിൽ നിന്ന് കുടുംബ വീട്ടിലേക്ക് മാറി

ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അൽത്താഫ് ഹീറോ: ഫോണിൽ അൽത്താഫിനെ വിളിച്ചത് 600 പേർ : സന്ദർശക തിരക്ക് കാരണം വാടക വീട്ടിൽ നിന്ന് കുടുംബ വീട്ടിലേക്ക് മാറി

സുൽത്താൻ ബത്തേരി: ഓണ ബംപർ സമ്മാനമായ 25 കോടി രൂപ അടിച്ചതോടെ കർണാടക സ്വദേശി അൽത്താഫ് ഒറ്റ ദിവസം കൊണ്ട് സൂപ്പർ ഹീറോ

ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി ആളുകളാണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അതിലേറെ ആളുകള്‍ ഫോണില്‍ വിളിക്കുന്നു. നിരന്തരം കോളുകള്‍ വന്നതോടെ ഒരു ഘട്ടത്തില്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്യേണ്ടി വന്നു എന്ന് അൽത്താഫ് പറയുന്നു.
അറുന്നൂറിലേറെ ഫോണ്‍ കോളുകളാണ് വിവരം അറിഞ്ഞത് മുതല്‍ തന്നെ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിചയമുള്ളവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ വീട്ടിലേക്ക് വരുന്നു. ഗ്രാമം മുഴുവന്‍ വിവരം അറിഞ്ഞു. സത്യമാണോ എന്ന് അറിയാന്‍ വേണ്ടിയാണ് പലരും വിളിക്കുന്നത്. ചിലർക്ക്

അറിയേണ്ടത് പൈസ എന്താക്കും എന്നാണ്. മറ്റുചിലരാകട്ടെ സഹായം ചോദിച്ചുകൊണ്ടാണ് വിളിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

നിരന്തരം ഫോണുകള്‍ വന്നപ്പോള്‍ അല്‍ത്താഫിന് ചില ടെന്‍ഷനുണ്ടായിരുന്നു. ഇതോടെയാണ് ഫോണ്‍ സ്വിച്ചിഡ് ഓഫ് ചെയ്ത് താമസിക്കുന്ന വാടക വീട്ടില്‍ നിന്നും കുടുംബ വീട്ടിലേക്ക് മാറിയത്.

സുല്‍ത്താന്‍ ബത്തേരിയിലെ ആർ ജി എന്‍ എന്ന ലോട്ടറി ഏജന്‍സി ഉടമ നാഗരാജുവിന്റെ കയ്യില്‍ നിന്നുമാണ് അല്‍ത്താഫ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് എടുത്തത്. ഏകദേശം

ഒരു മാസം മുമ്പ് . അല്‍ത്താഫ് വയനാട് വന്നിരുന്നു. അപ്പോഴാണ് ടിക്കറ്റ് എടുക്കുന്നത്. ഇന്നു രാവിലെ കോളത്തിലെത്തി ടിക്കറ്റ് ബാങ്കിന് കൈമാറി.